തിരുവനന്തപുരം; സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വീണ്ടും നാലായിരം കടന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം നാലായിരം കടന്നത്. ഇന്ന് 4098 പേർക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇന്ന് ഏറ്റവുമധികം രോഗികൾ തിരുവനന്തപുരത്താണ്. 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 930 പേർക്കം രോഗം സ്ഥിരീകരിച്ചു.
18 ശതമാനമാണ് ടിപിആർ നിരക്ക്. ആകെ 30,067 സജീവകേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Comments