വയനാട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തുന്നു. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദർശനം. രാഹുലിന് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വയനാട്ടിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനവും നടത്തും. ആയിരത്തോളം പേർ പങ്കെടുക്കുന്ന മഹാറാലി നടത്തുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗവും നടത്തുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
Comments