ദിസ്പൂര്‍: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് അംബാനി. 25 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സഹായത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വിറ്ററില്‍ നന്ദി അറിയിച്ചു.
25 കോടി രൂപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി അസമിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന മുകേഷ് അംബാനിക്കും ആനന്ദ് അംബാനിക്കും നന്ദി എന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി. അവരുടെ നല്ല മനസിനെ അഭിനന്ദിക്കുകയും തുക രക്ഷപ്രവര്‍ത്തനത്തിന് സഹായകരമാണെന്നും കൂട്ടിചേര്‍ത്തു.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ 10 ലക്ഷവും ഓയില്‍ ഇന്ത്യ ലിമിറ്റഡ് 5 കോടിയും ഗായകന് സോനു നിഗം 5 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് നല്കി. ഗാനനിര്മാതാവ് ഭൂഷന് കുമാര്‍ 11 ലക്ഷം, നിര്‍മാതാവ് രോഹിത് ഷെട്ടിയും അഭിനേതാവ് അര്ജുന് കപൂറും 5 ലക്ഷവും നല്കി.
32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 53.94 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് കണക്കുകള്‍. 108,030.98 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചെന്നുമാണ് പ്രാഥമിക വിവരം. രക്ഷപ്രവര്‍ത്തനത്തിനായി കേന്ദ്ര സേന രംഗത്തുണ്ട്.
Comments