പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്ന അവിഷിത്ത് തന്റെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ മാസം ആദ്യം തന്നെ ഇയാള്‍ ജോലിയില്‍ നിന്ന് ഒഴിവായിരുന്നു. അവിഷിത്തിന്റെ പങ്ക് അന്വേഷിക്കും. ആക്രമണത്തിനെതിരെ ശക്തമായ നടപടി എടുക്കുമെന്നും വീണ ജോര്‍ജ് പറയുന്നു. എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആര്.അവിഷിത്ത്.
അതേസമയം ഇയാള്‍ പോലീസിനെതിരെയും ഭീഷണി മുഴക്കി രംഗത്തെത്തി. കേരളത്തിലെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് അവിഷിത്തിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു.
ആരോഗ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ആക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓഫീസ് ആക്രമിച്ച കേസില്‍ ഇതുവരെ 25 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
Comments