തിരുവനന്തപുരം: ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകളുമായി നേതാക്കളും താരങ്ങളും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പെടെയുള്ളവരാണ് ആശംസകൾ നേർന്നത്. പ്രിയ സുരേഷ് ഗോപിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയുടെ ചിത്രവും അദ്ദേഹം ആശംസയ്ക്കൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സുരേന്ദ്രന് പുറമേ ബിജെപി വക്താവ് സന്ദീപ് വാര്യരും, നടൻ ഉണ്ണി മുകുന്ദനും ആശംസകൾ നേർന്നിട്ടുണ്ട്. മലയാളത്തിന്റെ മഹാപുണ്യം പ്രിയപ്പെട്ട സുരേഷ് ഗോപിക്ക് പിറന്നാളാശംസകളെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശങ്കു ടി ദാസിന്റെ ആരോഗ്യനിലയെക്കുറിച്ചുളള സുരേഷ് ഗോപിയുടെ ആശങ്കയും സന്ദീപ് വാര്യർ കുറിച്ചു.
ഇന്ന് പിറന്നാളാണെങ്കിലും ഈ പച്ചമനുഷ്യന്റെ മനസ്സ് ശങ്കുവിനോടൊപ്പമാണെന്നറിയാം. ഇന്നലെ മാത്രം പത്ത് തവണയെങ്കിലും വിവരങ്ങൾ അറിയാൻ ബന്ധപ്പെടുകയും ബന്ധുക്കളോട് സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് . ചെയ്യാൻ കഴിയുന്നത്ര കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. – സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ സൗമ്യനായ പ്രതിഭാ ശാലിയ്ക്ക് ജന്മദിനാശംസകൾ എന്ന് നടൻ ഉണ്ണി മുകുന്ദനും ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരുമൊന്നിച്ചുള്ള സെൽഫിയും താരം പങ്കുവെച്ചിട്ടുണ്ട്.
Comments