ബെർലിൻ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജർമനിയിലെത്തി. മ്യൂണിച്ചിൽ വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടനെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. ബവേറിയൻ ബാൻഡിന്റെ സംഗീതം നിന്ന് അദ്ദേഹം താളം പിടിച്ച് ആസ്വദിക്കുകയും ചെയ്തു അദ്ദേഹത്തെ സ്വീകരിക്കാൻ അദ്ദേഹത്തെ സ്വീകരിക്കാൻ ജർമനിയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു.
വിമാനത്താവളത്തിന് പുറത്തെത്തിയ അദ്ദേഹത്തിനെ ഇന്ത്യൻ സമൂഹം ഹർഷാരവങ്ങളോടെ സ്വീകരിച്ചു. ത്രിവർണ പതാകകൾ കൈകളിലേന്തി കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം വലിയ നിരതന്നെ തടിച്ച് കൂടിയിരുന്നു. പ്രധാനമന്ത്രിയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാൻ കുട്ടികൾ തിക്കും തിരക്കും കൂട്ടിയത് കൗതുക കാഴ്ചയായി. കുട്ടികളോട് കുശലാന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹം അല്പസമയം വിശ്രമിക്കാനായി ഹോട്ടലിലേക്ക് തിരിച്ചത്.
പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ജർമ്മനി സന്ദർശിക്കുന്നത്. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം യൂറോപ്പിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.
Comments