തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപിയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാലും മമ്മൂട്ടിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസ അറിയിച്ചത്. ജന്മദിനത്തിൽ സുരേഷ് ഗോപിയ്‌ക്ക് സമൂഹമാദ്ധ്യമത്തിലൂടെ നാനാ ഭാഗത്തു നിന്നും ആശംസാ പ്രവാഹമാണ്.
സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹൻലാൽ ആശംസ അറിയിച്ചത്. തന്റെ പ്രിയപ്പെട്ട സുരേഷ് ഗോപിയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കൈവിരലുകൾ കൊണ്ട് സുരേഷ് ഗോപി മമ്മൂട്ടിയുടെ ഫോട്ടോ എടുക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
ഇവർക്ക് പുറമേ ദിലീപ്, പ്രിഥ്വിരാജ്, ആസിഫ് അലി, ടിനി ടോം, നാദിർഷ, ഗായകൻ ജി വേണു ഗോപാൽ, സംവിധായകരായ രാഹുൽ രാമചന്ദ്രൻ, അജയ് വാസുദേവ്, നടിമാരായ ഐശ്വര്യ ദേവൻ, അനു സിതാര തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.
Comments