കൊല്ലം: രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. ഘാന സ്വദേശി ക്രിസ്റ്റ്യന്‍ ഓഡോയാണ് പിടിയിലായത്. കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാനിയാണ് ക്രിസ്റ്റ്യന്‍ ഓഡോയെന്ന് പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസാണ് ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ പിടികൂടിയത്. ബംഗലുരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഇയാളില്‍ നിന്ന് 55 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. എംഡിഎംഎ ഉള്‍പ്പടെയുളള ലഹരി മരുന്നുമായി നേരത്തെ 9 പേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കടത്തിലെ മുഖ്യകണ്ണി ക്രിസ്റ്റ്യന്‍ ഓഡോ പിടിയിലാകുന്നത്.
Comments