ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും ഒളിച്ചോടിപ്പോയ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ജോമോൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികൾ ചാലക്കുടിയിൽ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത്.
പെൺകുട്ടികളിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്. ഇവർ മഹിളാമന്ദിരത്തിൽ നിന്ന് ഓടിപ്പോയതിന് ശേഷം വൈറ്റില ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടികളെ വശീകരിച്ച് ചാലക്കുടിയിലെ ലോഡ്ജിൽ എത്തിക്കുകയും യുവാക്കൾ പീഡിപ്പിക്കുകയുമായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടികൾ വെളിപ്പെടുത്തിയത്.
Comments