ദുബായ്: യുഎഇയിൽ ഇന്ന് 1,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊറോണ മൂലം ഇന്ന് ഒരു മരണവും യുഎഇയിൽ റിപ്പോർട്ട് ചെയ്തു. 1,726 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഫെബ്രുവരി 14ന് ശേഷം ജൂൺ 9-നായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. നൂറിൽ താഴെയായിരുന്ന പ്രതിദിന രോഗികൾ പെട്ടെന്നാണ് വർധിച്ചു വന്നത്. ഇതുവരെ 9,37,037 പേർക്ക് യുഎഇയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 9,17,583 പേരും രോഗമുക്തി നേടി. കൊറോണ മൂലം ഇതുവരെ 2,311 പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം പേർക്ക് ആർടിപിസിആർ പരിശോധന നടത്തിയിരുന്നു. ഇതോടെ ആകെ പരിശോധനകൾ 168.6 ദശലക്ഷം പിന്നിട്ടു. കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിലെത്തുന്ന എല്ലാവരും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
Comments