ബെയ്റൂട്ട് : വടക്കൻ ലെബനനിലെ ഖിബ്ബെയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. അപകടത്തിൽ ഒരു കുട്ടി മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിട തകർച്ചയുടെ കാരണം വ്യക്തമല്ല.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ യഥാസമയം ചികിത്സിക്കാൻ പ്രാദേശിക ആശുപത്രികളോട് നിയുക്ത ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആവശ്യപ്പെട്ടു.
Comments