ലക്നൗ : ഇഷ്ടപ്പെട്ട പെൺകുട്ടിക്കൊപ്പം കഴിയുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയ ആയി യുവതി.ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സുഹൃത്തായ യുവതിക്കൊപ്പം കഴിയാൻ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് യുവതി ശസ്ത്രക്രിയ നടത്തിയത്.
സ്വവർഗ്ഗാനുരാഗികളായ രണ്ട് യുവതികളാണ് ഒന്നിച്ച് ജീവിക്കുന്നതിനായി തീരുമാനം എടുത്തത്. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ ബന്ധത്തെ എതിർക്കുകയായിരുന്നു. തുടർന്നാണ് യുവതികളിൽ ഒരാൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകാൻ തീരുമാനിച്ചത്. ഇരുവരും ഏതാനും നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം കുടംബത്തെ പറഞ്ഞ്് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
പ്രയാഗ് രാജിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി ശസ്ത്രക്രിയ നടത്തിയത്. യുവതി പുരുഷനായി മാറുന്നതിന് ഒന്നര വർഷം സമയം എടുക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആദ്യമായി ആണ് തങ്ങൾ ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തുന്നതെന്നും ,മാസങ്ങൾക്കകം ഇത് വിജയം കൈവരിക്കുമെന്നാണ് കരുതുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Comments