ജാദവ്പൂര്‍:ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ് കരസ്ഥമാക്കി ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി. നാലാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ബിശാക് മോണ്ടലിനാണ് ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നത്. 1.8 കോടി വാര്‍ഷിക ശമ്പളമാണ് ഫെയ്സ്ബുക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ജെയു സര്‍വകലാശാല വിദ്യാര്‍ത്ഥികളില്‍ ആദ്യമായാണ് ഓരാള്‍ക്ക് ഇത്ര വലിയ തുകയില്‍ പാക്കേജ് ലഭിക്കുന്നതെന്ന് കോളേജ് അറിയിച്ചു.
ഗൂഗിള്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നെങ്കിലും വാര്‍ഷിക ശമ്പള പാക്കേജ് കൂടുതല്‍ ആയതിനാല്‍ ഫെയ്സ്ബുക്ക് തിരഞ്ഞെടുത്തെന്ന് ബിശാക് വ്യക്തമാക്കി. ബിര്‍ഭും ജില്ലയിലെ രാംപൂര്‍ഹട്ട് സ്വദേശിയാണ് ബിശാക്. മകന്റെ ഈ നേട്ടത്തില്‍ വളരെയധികം സന്തോഷിക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.സെപ്തംബറില്‍ ലണ്ടനിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ബിശാക്.
2022 ഏപ്രിലില്‍ പൂനെയിലെ നാഷണല്‍ ഇന്സ്റ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ (എന്‍ഐടി) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അതിഥി തിവാരിയ്ക്ക് 1.6 കോടി വാര്‍ഷിക ശമ്പള പാക്കേജ് വാഗ്ദാനം നല്‍കിയിരുന്നു. എന്‍ഐടി വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന പാക്കേജ് ആയിരുന്നു ഇത്. ഫ്രണ്ട് എന്‍ഡ് എഞ്ചിനീയര്‍ തസ്തികയിലായിരുന്നു നിയമനം.
Comments