വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ തൃശ്ശൂർ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫ് ആണ് പിടിയിലായത്.
സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള വിദ്യാർഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തി വരവെയാണ് ഇയാൾ പീഡിപ്പിച്ചത്.കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments