അബുദാബി: യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്കുള്ള യാത്രയ്ക്ക് മുൻപ് വിസ ആവശ്യമില്ല. യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പദ്ധതിയിൽപ്പെടുന്ന രാജ്യങ്ങളിലൊന്നായതാണ് യുഎഇക്ക് ആനുകൂല്യം ലഭിക്കാൻ ഇടയാക്കിയത്. ഈ പദ്ധതി 2023ൽ പ്രാബല്യത്തിൽ വരും. യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂളാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ പൗരൻമാർക്ക് അടുത്ത വർഷം മുതൽ യുകെയിലേക്കുള്ള യാത്രക്ക് മുൻപ് ഇനി വിസ ആവശ്യമില്ല. ഇത് ഒരു അത്ഭുതകരമായ വികസനമാണെന്നും യുകെ സർക്കാരിനും ഞങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിന്റെയും അശ്രാന്തമായ പ്രവർത്തനത്തിനും നന്ദി അറിയിക്കുന്നുവെന്നും യുകെയിലെ യുഎഇ അംബാസിഡർ മൻസൂർ അബുൽഹൂൾ പറഞ്ഞു. ഈ വികസനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ അവസരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ആദ്യം പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ ആഗോളതലത്തിൽ തന്നെ യുഎഇ പാസ്പോർട്ടിന് 15ാം സ്ഥാനമാണ്. അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണിത്. പൗരന്മാർക്ക് വിവിധ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധ്യമാക്കുന്ന യുഎഇ പാസ്പോർട്ടിന്റെ വിസ-ഓൺ-അറൈവൽ സ്കോർ 175 ആണ്. യുഎഇയെ കൂടാതെ മറ്റ് ചില ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളും യുകെയുടെ പദ്ധതിയുടെ ഭാഗമാണ്.
Comments