പത്തനംതിട്ട: ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റത്ത് രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
പുറമറ്റം സ്വദേശികളായ ശരത് എസ് പിള്ള, സേതു നായർ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ഇവർ ഫേസ്ബുക്ക് വഴി റിക്വസ്റ്റ് അയച്ചിരുന്നു. എന്നാൽ ഇത് സ്വീകരിക്കാൻ യുവതി തയ്യാറായില്ല. ഇതിൽ രോഷാകുലരായ യുവാക്കൾ ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments