ചെന്നൈ: 109 ജീവനുള്ള മൃഗങ്ങളെ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബാങ്കോക്ക് വിമാനത്താവളത്തില്‍ രണ്ട് യുവതികള്‍ പിടിയിലായി. 38 കാരി നിത്യ രാജ്, 24കാരി സൈക സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. പാമ്പ്, പല്ലി, ആമ, മുള്ളന്‍പന്നി, ഇത്തിള്‍പന്നി എന്നിവയെയാണ് കടത്താന്‍ ശ്രമിച്ചത്. ചെന്നൈയിലേക്കുള്ള യാത്രയിലാണ് പിടിയിലായത്.
സുവര്‍ണഭൂമി വിമാനത്താവളത്തിലെ എക്സ്റെ മെഷീന് വഴിയാണ് രണ്ട് ലഗേജുകളിലായി മൃഗങ്ങളെ കണ്ടെത്തിയതെന്ന് തായ്ലന്ഡിലെ നാഷണല്‍ പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ബാഗുകള്‍ തുറന്നപ്പോള്‍ 50 പല്ലികള്‍, 35 ആമകള്‍, 20 പാമ്പുകള്‍, രണ്ട് വീതം മുള്ളന്‍പന്നി, ഇത്തിള്‍പന്നി എന്നിവയുമാണ് കണ്ടെത്തിയത്. പിടിയിലായവരെ എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. 2019 ലെ വന്യജീവി സംരക്ഷണ ആക്ട് ലംഘനം, 2015ലെ ആനിമല്‍ ഡിസീസ് ആക്ട്, 2017 ലെ കസ്റ്റംസ് ആക്ട് എന്നിവ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
Comments