ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സർക്കാർ സ്കൂളിലെ രസതന്ത്ര വിഭാഗം അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.നാൽപ്പത്തിയഞ്ചുകാരനായ ഇയാൾ കുട്ടികളെ ലെെംഗികമായി ഉപദ്രവിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയുമായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ക്ലാസുകൾ നടത്തിയതിന് ശേഷമാണ് വിദ്യാർത്ഥികളുടെ നമ്പറുകൾ ഇയാൾക്ക് ലഭിക്കുന്നത്.തുടർന്ന് വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ഏതാനും വിദ്യാർഥിനികൾ രക്ഷിതാക്കളോട് കാര്യം പറയുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ മൊഗപ്പെയറിലെ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപകൻ കുറ്റം ചെയ്തെന്ന് തെളിയുകയായിരുന്നു. തെളിവുകളുടെ പശ്ചാത്തലത്തിൽ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments