എറണാകുളം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻ ബാബു എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ബാലനീതി നിയമ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ 20 നായിരുന്നു ഇരുവരും ചേർന്ന് ഒളിച്ചോടിയത്. അദീനയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എബിനൊപ്പം പോയതായി കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അദീനയ്ക്ക് പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവർ ഒളിച്ചോടിയത്. രണ്ടുപേരും നിലവിൽ റിമാൻഡിലാണ്.
Comments