ദുബായ് : യുഎഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. മദ്ധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ വെള്ളിയാഴ്ച അടക്കും. ജൂലൈ രണ്ടു മുതൽ ഓഗസ്റ്റ് 28 വരെയാണ് അവധി.
ഏഷ്യൻ പാഠ്യപദ്ധതിപ്രകാരമുള്ള സ്കൂളുകൾക്ക് ഒന്നാം പാദത്തിന്റെ അവസാനവും യുഎഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്കൂളുകൾക്കും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾക്കും അദ്ധ്യയന വർഷത്തിന്റെ അവസാനവുമാണ് ഇന്ന്. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പലതും വാർഷികപ്പരീക്ഷ കഴിഞ്ഞ് നേരത്തെ തന്നെ അവധി ആരംഭിച്ചിരുന്നു.
രണ്ടുമാസത്തെ മദ്ധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 29ന് സ്കൂളുകൾ തുറക്കും. യുഎഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്കൂളുകൾക്കും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകൾക്കും പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭവും ഏഷ്യൻ പാഠ്യപദ്ധതി പ്രകാരമുള്ള സ്കൂളുകൾക്ക് രണ്ടാം പാദത്തിന്റെ ആരംഭവുമാണ് ഓഗസ്റ്റ് 29ന്. അദ്ധ്യാപർക്കും ഇതര ജീവനക്കാർക്കും 45 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇവർ സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് അവധികഴിഞ്ഞ് ജോലിക്കെത്തണം.
Comments