തിരുവനന്തപുരം: പിഎസ്എൽവി- സി53യുടെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിന് ഇന്ത്യ കൈകൊടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിഎസ്എൽവി സി-53 ന്റെ വിക്ഷേപണം എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്തുവന്നത്.
പിഎസ്എൽവി സി 53/ഡിഎസ്-ഇഒ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. ഐഎസ്ആർഒയുടെ 55ാമത്തെ ദൗത്യമായ പിഎസ്എൽവി സി-53യുടെ വിക്ഷേപണം അന്താരാഷ്ട്ര ബഹിരാകാശ രംഗത്തെ സഹകരണത്തിന് ഇന്ത്യ കൈ കൊടുക്കുന്നു എന്നതിനുള്ള മറ്റൊരു ഉദാഹരണമാണ്. തുടർന്നും ഇതുപോലെയുള്ള ദൗത്യങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.
വൈകീട്ട് ഏഴ് മണിയോടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പിഎസ്എൽവി സി-53 വിക്ഷേപിച്ചത്.
Comments