എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് മുൻപാകെ ഹാജരായി സ്വപ്ന സുരേഷ്. കേസിൽ ഇത് നാലാം തവണയാണ് ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എംഎൽഎ കെ.ടി ജലീൽ എന്നിവർക്കെതിരെ ഗൗരവതരമായ പരാമർശങ്ങൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങളാണ് ഇഡി സ്വപ്നയിൽ നിന്നും തേടുന്നത്. കഴിഞ്ഞ 22ാം തിയതി മുതലാണ് സ്വപ്നയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്.
Comments