തിരുവനന്തപുരം: തനിക്കെതിരെ നൽകിയ പീഡന പരാതി കളവാണെന്ന് തെളിയുമെന്ന് മുൻ എംഎൽഎ പി.സി ജോർജ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഭയപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെന്തിനാണ് ഭയപ്പെടുന്നത്. താൻ സമീപിച്ച രാഷ്ട്രീയ നേതാക്കളിൽ തന്നോട് മോശമായി പെരുമാറാത്ത ഏക വ്യക്തി പി.സി ജോർജാണെന്ന കാര്യം പരാതി നൽകിയ വ്യക്തി നേരത്തെ പറഞ്ഞിട്ടുണ്ട്. പിണറായിയുടെ കാശ് വാങ്ങിയാണ് ഇപ്പോൾ തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. എന്തൊക്കെ മൊഴി നൽകിയെന്ന് പറഞ്ഞാലും താൻ പീഡിപ്പിച്ചെന്ന് ആ വ്യക്തി പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രഹസ്യമൊഴിയിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞത് നന്നായി. രഹസ്യമൊഴി കളവാണെങ്കിൽ ജയിലിൽ കിടക്കേണ്ടിവരും. തനിക്കെതിരെ നൽകിയത് വ്യാജ പരാതിയാണ്. പരാതിയും മൊഴിയും കളവാണെന്ന് തെളിയുമെന്നും പി.സി ജോർജ് വ്യക്തമാക്കി.
Comments