കൊച്ചി: പള്ളുരുത്തിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. പള്ളുരുത്തിയിലെ അമ്മ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അരൂക്കുറ്റി പൂച്ചാക്കൽ സ്വദേശി അക്ബർ സുധീർ (35), എരമല്ലൂർ സ്വദേശി മുഹമ്മദ് റാഫി (33), അരൂക്കുറ്റിയിൽ താമസിക്കുന്ന റിൻഷാദ് നൗഷാദ് (32), കുമ്പളങ്ങി സ്വദേശി നിധിൻ കൃഷ്ണ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 135 ഗ്രാം എംഡിഎംഎയും 570 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ലോഡ്ജിലെ താമസക്കാർ കേന്ദ്രീകരിച്ച് ഇവർ ലഹരിവിൽപ്പന നടത്തി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments