കണ്ണൂർ : കണ്ണൂർ ജില്ലാ കോടതി വളപ്പിൽ പൊട്ടിത്തെറി. പ്രദേശം വൃത്തിയാക്കിയ ശേഷം ചപ്പുചവറുകൾക്ക് തീയിട്ടപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല.
രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ആറ് കോടതികൾ പ്രവർത്തിക്കുന്ന വളപ്പിൽ വലിയ ശബ്ദമുണ്ടായതോടെ എല്ലാവരും ആശങ്കയിലായി. തുടർന്ന് സ്ഥലത്ത് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ബോംബ് സ്ഫോടനമല്ല എന്നാണ് പ്രാഥമിക നിഗമനം.
ബോംബ് പൊട്ടുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളോ മണമോ ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു. പഴയ ട്യൂബ് ലൈറ്റുകൾ പൊട്ടിത്തെറിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments