കൽപ്പറ്റ: വയനാട്ടിൽ എയ്ഡഡ് അദ്ധ്യാപക നിയമനത്തിൽ വൻ കള്ളക്കളി. സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകനായി വഴിവിട്ട നീക്കങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. വെള്ളമുണ്ട എയുപി സ്കൂളിലാണ് പി ഗഗാറിന്റെ മകൻ പി ജി രഞ്ജിത്തിനെ നിയമിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയാണ് അദ്ധ്യാപക നിയമനം.
വെള്ളമുണ്ട എയുപി സ്കൂളിൽ കുട്ടികളുടെ എണ്ണം തികയ്ക്കാനായി വാഗ്ദാനം നൽകി സർക്കാർ സ്കൂളിൽ നിന്ന് കുട്ടികളെ മാറ്റി. നാലുകിലോമീറ്റർ അകലെയുള്ള തരുവണ സർക്കാർ സ്കൂളിലെ 4 കുട്ടികളെയും മറ്റൊരു സ്കൂളിലെ 10 കുട്ടികളെയും രഞ്ജിത്ത് പഠിപ്പിക്കുന്ന വെള്ളമുണ്ട എയുപി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ആറാം പ്രവർത്തി ദിവസം കുട്ടികൾ ടിസി വാങ്ങിയതിന്റെ തെളിവുകൾ പുറത്തായിട്ടുണ്ട്.
സൗജന്യ യാത്രയും യൂണിഫോമും അടക്കം വാഗ്ദാനം നൽകിയാണ് സർക്കാർ സ്കൂളിലെ കുട്ടികളെ എയ്ഡഡ് സ്കൂളിലേക്ക് മാറ്റിയതെന്ന് രക്ഷിതാക്കൾ വെളിപ്പെടുത്തി.
Comments