ഫാസിൽക: പഞ്ചാബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ഫാസിൽക ജില്ലയിലെ ജലാലാബാദിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ ആഘോഷത്തിനിടെ അടുക്കള വശത്താണ് അപകടം നടന്നത്. സിലിണ്ടറിന്റെ റെഗുലേറ്ററിലുണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്.
വിക്രംപൂർ ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. മൂന്ന് സ്ത്രീകളും പെൺകുട്ടിയുമടക്കം നാല് പേരാണ് വെന്തു മരിച്ചത്. റെഗുലേറ്ററിലെ ചോർച്ച കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുകയും തുടർന്ന് തീ ആളിപ്പടരുകയുമായിരുന്നുവെന്ന് ജലാലാബാദ് സർക്കിൾ ഓഫീസർ മസാ സിംഗ് വ്യക്തമാക്കി.
Comments