ന്യൂയോർക്ക് : മൂന്ന് വയസ്സുള്ള കുട്ടി കെട്ടിടത്തിന്റെ 29-ാം നിലയിൽ നിന്ന് വീണ് മരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്കാണ് കുട്ടി വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനലിൽ കൂടി താഴെ വീണതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ അരികിൽ ഉണ്ടായിരുന്നില്ല. കുഞ്ഞ് താഴെ വീണത് അറിഞ്ഞ് പിതാവ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
അഞ്ചാം നിലയിലേക്ക് വലിയ ശബ്ദത്തോടെയാണ് കുട്ടി വീണതെന്നും ഈ ശബ്ദം കേട്ടാണ് സമീപത്തുള്ളവർ എത്തിയതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.
പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ മൂന്നോ അതിലധികമോ അപ്പാർട്ട്മെന്റുകളുള്ള കെട്ടിടങ്ങളുടെ ഉടമകൾ വിൻഡോ ഗാർഡുകൾ സ്ഥാപിക്കണമെന്നാണ് ന്യൂയോർക്ക് സിറ്റിയിലെ നിയമം . എന്നാൽ ഇവിടെ അത്തരത്തിലുള്ള വിൻഡോകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നത് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ് . സംഭവത്തെ കുറിച്ചും ഇവർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Comments