മുംബൈ: 2022ലെ മിസ് ഇന്ത്യ കിരീടം 21കാരിയായ സിനി ഷെട്ടിക്ക്. കർണാടക സ്വദേശിനിയായ സിനി ഷെട്ടി ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) കോഴ്സിൽ പഠനം നടത്തുകയാണ്. ഇന്നലെ വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. ഈ വർഷം നടക്കുന്ന 71-ാമത് ലോകസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയായിരിക്കും.
രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും, ഉത്തർപ്രദേശിൽ നിന്നുള്ള ഷിനത ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി. 2020ലെ മിസ് ഇന്ത്യ മാനസ വാരണാസിയാണ് വിജയികളെ പ്രഖ്യാപിച്ചത്. കൃതി സനോൺ, ലോറൻ ഗോട്ലീബ് തുടങ്ങിയവരുടെ നൃത്ത പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ബോളിവുഡ് താരങ്ങളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ ക്രിക്കറ്റ് താരം മിതാലി രാജ്, രാഹുൽ ഖന്ന, രോഹിത് ഗാന്ധി, ഷിയമാക് ദാവർ തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.
Comments