ഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാരെ സുരക്ഷ അവബോധമുള്ളവരാക്കാൻ ദുബായ് പോലീസ് കാമ്പെയിൻ സംഘടിപ്പിച്ചു. അപകടങ്ങളിൽ റൈഡർമാർക്കും മറ്റുള്ളവർക്കും പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കാനും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് അൽ റഫ പോലീസ് സ്റ്റേഷൻ പരിധിയിൽ കാമ്പെയിൻ ഒരുക്കിയത്.
സൈക്കിൾ യാത്രക്കാർക്കും ഇ-സ്കൂട്ടർ റൈഡർമാർക്കും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്താനും ഇവർക്ക് ഗതാഗതത്തിനായിനിശ്ചയിച്ച റോഡുകളെയും പാതകളെയും കുറിച്ച് അറിയിക്കുകയുമാണ് കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
Comments