അബുദാബിയിലെ ഡെൽമ സ്ട്രീറ്റിന്റെ പേര് സഈദ് ബിൻ അഹ്മദ് അൽ ഉതൈബ സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്തു. ഇമാറാത്തി കവിയും അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനുമായ സഈദ് ബിൻ അഹ്മദ് അൽ ഉതൈബയോടുള്ള ആദരസൂചകമായാണ് പേര് തെരുവിന് നൽകിയത്.
അബുദാബിയിലെ ഡെൽമ സ്ട്രീറ്റ് ഇനി സഈദ് ബിൻ അഹ്മദ് അൽ ഉതൈബ സ്ട്രീറ്റ് എന്നറിയപ്പെടും. യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയുടെ കോടതി ചെയർമാനും എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇമാറാത്തി കവിയും അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ മുൻ ചെയർമാനുമായ സഈദ് ബിൻ അഹ്മദ് അൽ ഉതൈബയോടുള്ള ആദരസൂചകമായാണ് പേര് തെരുവിന് നൽകിയത്. തെരുവ് പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ സാമൂഹിക വികസന വകുപ്പ് ചെയർമാനും എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ഡോ. മുഖീർ ഖമീസ് അൽ ഖൈലി, മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ ഫലാഹ് അൽ അഹ്ബാബി എന്നിവരും സഈദ് ബിൻ അഹ്മദ് അൽ ഉതൈബയുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
1916ലാണ് അബൂദബിയിലെ അൽ ദഹറിൽ അൽ ഉതൈബ ജനിച്ചത്. പവിഴ വ്യാപാരിയായിരുന്ന അദ്ദേഹം നിരവധി രാജ്യങ്ങളുമായി വ്യാപാരബന്ധം പുലർത്തി. 1971ലാണ് അദ്ദേഹം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാനാവുന്നത്. വ്യാപാരത്തിനൊപ്പം ഗ്രാമ്യഭാഷയിലുള്ള കവിതാരചനയിലും അദ്ദേഹം അഗ്രഗണ്യനായിരുന്നു.
Comments