ഭുവനേശ്വർ : സ്കൂൾ കേന്ദ്രീകരിച്ച് സിനിമാ സ്റ്റൈലിൽ ആയിരുന്നു മോഷണം .നബ്രംഗ്പൂരിലെ ഇന്ദ്രാവതി ഹൈസ്ക്കൂളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ ധൂം സ്റ്റൈലായിരുന്നു മോഷണം.
സ്കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും സംഘം മോഷ്ടിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ റൂം തകർത്ത നിലയിലായിരുന്നു. മുറിയിലെ ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്.സ്കൂളിലെ പ്യൂൺ ആണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് സ്കൂൾ അധികൃതരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
‘പറ്റുമെങ്കിൽ കണ്ടുപിടിക്കൂ’ ‘ധൂം 4, ഞങ്ങൾ ഉടൻ മടങ്ങിയെത്തും’ എന്ന വാക്യങ്ങളും ബോർഡിൽ എഴുതിവെച്ചാണ് മോഷണ സംഘം സ്ഥലം വിട്ടത്. ഇതിന് പുറമെ ഏതാനും മൊബൈൽ നമ്പറുകളും സംഘം എഴുതിയിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പാൾ സർബേശ്വർ ബെഹെറ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments