ഭോപ്പാൽ : വിവാഹേതര ബന്ധം ആരോപിച്ച് വനവാസിയായ യുവതിയെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. ഇവരുടെ ഭർത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. ഉദയ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോർപദാവ് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇതേതുടർന്ന് ഭർത്താവ് ഉൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ബോർപദാവ് സ്വദേശിയാണ് യുവതി . അന്യ പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഭർത്താവ് മർദ്ദിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രിയോടെ ഇവർ ഹരി സിംഗ് ബിലാല എന്ന ആളുടെ വീട്ടിലെത്തി. ഇവർ ഇരുവരും തമ്മിൽ 6 മാസത്തെ പരിചയമാണ് ഉള്ളത്.ഞായറാഴ്ച യുവതിയുടെ ഭർത്താവ് നാട്ടുകാരെയും കൂട്ടി ബിലാലയുടെ വീട്ടിലെത്തി. ഇവിടെ വെച്ച് ഭാര്യയെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. ഇരുവരുടെയും കഴുത്തിൽ ചെരിപ്പുമാല തൂക്കി തെരുവിലൂടെ നടത്തിച്ചു.
ശേഷം നാട്ടുകാർ ഭർത്താവിനെ ചുമലിലേറ്റി നടത്തിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഹരി സിംഗ് ബിലാല നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Comments