ദുബൈ : മൈത്ര ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കെഎംസിസി യുഎഇ ചാപ്റ്ററുമായി സഹകരിച്ച് എൻആർഐ പ്രവിലേജ് കാർഡ് പുറത്തിറക്കി. കെഎംസിസി യുഎഇ ചാപ്ടറിലെ 50000 അംഗങ്ങൾക്കും കേരളത്തിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കും കാർഡ് പ്രയോജനപ്പെടും. മൈത്ര ഹോസ്പിറ്റലിന്റെ വിവിധ ശൃംഖലകളിൽ ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ എൻആർഐ പ്രവിലേജ് കാർഡ് സഹായിക്കും .
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ വച്ചാണ് ചടങ്ങ് നടന്നത്. ഇതു സംബന്ധിച്ച കരാർ മൈത്ര ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കോളൻ, യുഎഇ കെഎംസിസി പ്രസിഡണ്ട് പുത്തൂർ റഹ്മാൻ എന്നിവർ ചേർന്ന് ഒപ്പു വച്ചു. കെഎംസിസി ഭാരവാഹികളായ ഷംസുദ്ദീൻ ബിൻ മൊഹ്യുദ്ദീൻ, അൻവർ നഹ, നിസാർ തളങ്ങര , ഇബ്രാഹിം ഇളേറ്റിൽ എന്നിവർ സന്നിഹിതരായിരുന്നു
Comments