കാസർകോട്: കനത്ത മഴയെ തുടർന്ന് കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴയെ തുടർന്ന് ജില്ലയിലെ പുഴകളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി നൽകിയിരിക്കുന്നത്. അതേസമയം, കോളേജുകൾക്ക് അവധി ബാധകമല്ല എന്നും അറിയിച്ചിട്ടുണ്ട്.
ദിവസങ്ങളായി തുടരുന്ന മഴ ഒരോ ദിവസവും ശക്തമാകുകയാണ്. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
Comments