ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,086 പുതിയ കൊറോണ കേസുകൾ. 1,14,475 പേരിലാണ് സജീവ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളുടെ 0.26 ശതമാനത്തോളം വരുമിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 19 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,25,242 ആയി.
24 മണിക്കൂറിനിടയിൽ 12,456 പേർ രോഗമുക്തരായി. ആകെ 4,28,91,933 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 98.53 ശതമാനമാണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,51,312 സാമ്പിളുകളാണ് പരിശോധന നടത്തിയത്. 86.44 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിയത്.
വാക്സിനേഷൻ യജ്ഞം വഴി 198.09 കോടി വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. യജ്ഞത്തിന്റെ പുതിയ ഘട്ടത്തിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളിൽ 75 ശതമാനവും ഇന്ത്യൻ നിർമിതമായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടാനും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിച്ചിരുന്നു.
Comments