തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സജി ചെറിയാൻ നിയമസഭയിൽ നടത്തിയ ന്യായീകരണ പ്രസ്താവന സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചിരിക്കുന്നത്. ഒരു പൗരനെന്ന നിലയ്ക്കോ മന്ത്രി എന്ന നിലയ്ക്കോ സജി ചെറിയാനെ വിമർശിക്കാൻ പോലും തുനിയാത്തത് സജി ചെറിയാന്റെ അതേ മനോഭാവം തന്നെയാണ് മുഹമ്മദ് റിയാസിനും എന്നാണ് വ്യക്തമാക്കുന്നത്.
നാവ് പിഴയാണെന്ന് ന്യായീകരിച്ച് എം.എ ബേബിയും, സജി ചെറിയാൻ രാജി വെയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും പറഞ്ഞതിന് പിന്നാലെയാണ് ന്യായീകരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വന്നിരിക്കുന്നത്.
മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ താൻ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നാണ് മന്ത്രി സജി ചെറിയാന്റെ ന്യായീകരണം. താൻ ഭരണഘടനയെ ബഹുമാനിക്കുന്ന ആളാണെന്നും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകനാണെന്നും വിവാദത്തിന് പിന്നാലെ സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു.
Comments