ദിസ്പൂർ:അസമിലെ അഗ്രദൂത് ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പറിന്റെ അൻപതാം സ്ഥാപകദിനാഘോഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4.30 ന് വീഡിയോ കോൺഫറൻസ് വഴിയാകും ഉദ്ഘാടനം നിർവഹിക്കുക. അസം മുഖ്യമന്ത്രിയും അഗ്രദൂതിന്റെ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി രക്ഷാധികാരിയുമായ ഹിമന്ത ബിശ്വ ശർമയും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുതിർന്ന മാദ്ധ്യമപ്രവർത്തകനായ കനക സെൻ ദേകയാണ് അഗ്രദൂതിന്റെ സ്ഥാപകൻ. തുടക്കത്തിൽ അസമീസ് ദ്വൈവാരിക ആയി ആരംഭിക്കുകയും 1995 ൽ ദൈനിക് അഗ്രദൂത് എന്ന പേരിൽ ദിനപത്രമാവുകയും ചെയ്തു. അസമിൽ ഏറെ സ്വാധീനമുള്ള പത്രമാണ് അഗ്രദൂത്.
Comments