കോഴിക്കോട്: സഹപാഠികൾക്ക് സന്ദേശം അയച്ച ശേഷം എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മണിയൂർ എൻജീനിയറിങ് കോളേജ് വിദ്യാർത്ഥിനി നൈസ (19) ആണ് മരിച്ചത്.
സന്ദേശം ലഭിച്ച സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴേക്കും നൈസ ആത്മഹത്യ ചെയ്തിരുന്നു. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.
കോളേജിൽ പോയിരുന്ന നൈസ സുഖമില്ല എന്ന് പറഞ്ഞ് വീട്ടിൽ വരികയും പിന്നാലെ സഹപാഠികൾക്ക് സന്ദേശം അയയ്ക്കുകയുമായിരുന്നു. യുവതി ജീവനൊടുക്കിയ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
Comments