തിരുവനന്തപുരം: റിട്ട. ജസ്റ്റിസ് കെമാൽ പാഷക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതി. കെമാൽ പാഷക്കെതിരെ ഇവർ പരാതി നൽകി. പി.സി. ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടുവെന്നാണ് പരാതി. ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി കൈമാറി.
പി.സി.ജോർജ്ജിന് ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷക്ക് അടുത്ത ബന്ധമുണ്ട്. ഇതിലൂടെ നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ കെമാൽ പാഷ ശ്രമിച്ചുവെന്നാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതി പറയുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളിലൂടെ കെമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ ഇതിന് തെളിവുകളാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ കെമാല്‍ പാഷയുടെ മൊബൈല്‍ ഫോണ്‍ രേഖകളും സംഭാഷണങ്ങളും ശേഖരിക്കണമെന്നും ഇദ്ദേഹത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിക്കാരി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments