തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ . ഈ മന്ത്രിസഭയിലെ ഏറ്റവും നാണംകെട്ട കുന്ത്രാണ്ടമാണ് സജി ചെറിയാനെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്കറിനെ ഉൾപ്പെടെയാണ് മന്ത്രി അവഹേളിച്ചത്. ഭരണഘടന ഉണ്ടാക്കിയത് വെള്ളക്കാരൻ ആണ് പോലും. ജാനാധിപത്യത്തെയും മതേതരത്വത്തെയുമാണ് മന്ത്രി കുന്ത്രാണ്ടമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഗീതയും,ബൈബിളും ,ഖുറാനും അതെല്ലാമാണ് ഇന്ത്യയുടെ ഭരണഘടന. വർഷങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഈ രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി രൂപപ്പെട്ടത്. അത് സജിചെറിയാന്റെ വായിൽ തോന്നുന്ന കോതയുടെ പാട്ടായി മാറരുത്. ആർക്കും അറിയാവുന്ന കാര്യമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും സ്പീക്കർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ ഇന്ത്യൻ ഭരണഘടനക്കെതിരെ പ്രതികരണം നടത്തിയയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ല. ക്രിമിനൽ കുറ്റവും , സത്യപ്രതിജ്ഞാ ലംഘനവുമാണ് നടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്.
Comments