മലപ്പുറം : ജില്ലയിലെ ഗവ.കോളേജിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ കെഎസ്യു, എസ്എഫ്ഐ നേതാക്കൾ അറസ്റ്റിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും , കെഎസ്യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്.
മൂന്ന് ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി രണ്ട് പ്രോജക്ടറുകളും ,11 ബാറ്ററികളുമാണ് മോഷണം പോയത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു,കെമിസ്ട്രി ഡിപ്പാർട്ടുമെന്റുകളിലാണ് മോഷണം നടന്നത്. മോഷണം പോയ ബാറ്ററികളിൽ 6 എണ്ണം പ്രവർത്തിക്കുന്നവയും 5 എണ്ണം ഉപയോഗശൂന്യമായവയും ആണ്.
രണ്ട് പ്രോജക്ടറുകളിൽ ഒന്ന് കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലേതാണ്. സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപെടുന്നത് തിങ്കളാഴ്ചയാണ് . തുടർന്ന് പ്രിൻസിപ്പൽ മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പിന്നാലെ തിങ്കളാഴ്ച പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments