ബീജിങ്: ഓൺലൈനിൽ ചൈനീസ് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ വിൽപ്പനയ്‌ക്ക് വെച്ച് ഹാക്കർ. ഏകദേശം 10 ബിറ്റ്‌കോയിനുകൾക്കാണ്(ഇന്ത്യൻ രൂപയിൽ 16,00,000) വിവരങ്ങൾ വിൽക്കുന്നത്. 23 ടിബി ഡാറ്റാബേസിൽ ഒരു ബില്യൺ ചൈനീസ് പൗരന്മാരുടെ രേഖകൾ അടങ്ങിയിട്ടുണ്ടെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. പൗരന്മാരുടെ പേരുകൾ,മൊബൈൽ ഫോൺ നമ്പറുകൾ,ഐഡി നമ്പറുകൾ,വിലാസങ്ങൾ,അവർ ഫയൽ ചെയ്ത പോലീസ് കേസുകൾ തുടങ്ങിയ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്.
ഡാറ്റാ എൻട്രികളിൽ ഒരു ദശാബ്ദത്തിലേറെയായി ഷാങ്ഹായിൽ പോലീസിന് റിപ്പോർട്ട് ചെയ്ത കേസുകളാണ് അടങ്ങിയിരിക്കുന്നത്. 2019 മുതലുള്ള കേസിന്റെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ഷാങ്ഹായ് പോലീസ് ശേഖരിച്ചിരുന്ന വിവരങ്ങൾ ആലിബാബ ക്ലൗഡ് സെർവറിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടതായിരിക്കുമെന്നാണ് നിഗമനം. ഇത്രയേറെ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിട്ടും എങ്ങനെയാണ് ഹാക്കറിന് പോലീസിന്റെ ഡാറ്റ ലഭിച്ചതെന്ന ആശങ്കയിലാണ് ചൈനയിലെ സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ.
സുരക്ഷാ ആവശ്യങ്ങൾക്കായി പൗരന്മാരുടെ ഡാറ്റ ചോർത്തുന്ന പതിവ് ചൈനയിലുണ്ട്.ഇതാണിപ്പോൾ വിനയായി തീർന്നത്.
Comments