വാഷിംഗ്ടൺ: പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്റെ ഇടപെടലുകൾ എത്രത്തോളമാണ് ഭൂമിയെ ബാധിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി. പുറത്ത്. കഴിഞ്ഞ ദിവസം യുഎസിലെ ഒരു പ്രദേശത്ത് പൊടുന്നനെ ആകാശം പച്ച നിറത്തിലായതാണ് പ്രകൃതി സ്നേഹികൾ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയിലെ സൗത്ത് ദാകോറ്റയിലാണ് ഈ അപൂർവ്വ പ്രതിഭാസം നടന്നത്. പ്രദേശത്തിലൂടെ ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഇത്. ഇതിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ പുതിയ ചർച്ച ആരംഭിച്ചിരിക്കുന്നത്.
മുൻപ് സൗത്ത് ഡെക്കോട്ടയിലെ ഹബ്ബിലെ സിയൂക്സ് വെള്ളച്ചാട്ടത്തിന് സമീപം മണിക്കൂറുകളോളം ഇങ്ങനെ അന്തരീക്ഷവും ആകാശവും പച്ചനിറത്തിൽ കാണപ്പെട്ടിരുന്നു. അന്തരീക്ഷ മലിനീകരണം കാരണം മേഘാവൃതമായ ആകാശം ഏതാണ്ട് ഫോട്ടോസിന്തറ്റിക് നിറം പകരുന്ന വിചിത്രമായ പ്രതിഭാസമായിരുന്നു അത്. ഇത് തന്നെയായിരിക്കാം സൗത്ത് ദാകോറ്റയിലെ പച്ച ആകാശത്തിനും കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
Comments