പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന കലാപങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുന്ന ‘Delhi Riots 2020: The Untold Story’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി. കേന്ദ്ര സർക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ 2020 ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് വൻ അക്രമങ്ങളാണ് അരങ്ങേറിയത്. കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ തത്പരകക്ഷികൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യാഥാർത്ഥ്യം മറ്റൊന്നായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഗരുഡ പ്രകാശൻ പുറത്തിറക്കിയ ‘Delhi Riots 2020: The Untold Story’ എന്ന പുസ്തകം.
പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ഡൽഹി കലാപം 2020- അണിയറ രഹസ്യങ്ങൾ’ എന്ന പേരിൽ വേദാ ബുക്സ് പുറത്തിറക്കിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരിൽ അർബൻ നക്സലുകളും ജിഹാദികളും കൈകോര്‍ത്ത പരീക്ഷണശാലയായിരുന്നു ദില്ലിയും പരിസര പ്രദേശങ്ങളും. ഇവർ ഡൽഹിയിൽ അഴിച്ചുവിട്ട കലാപത്തിന്റെ പിന്നാമ്പുറ കാഴ്ചകളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
മോണിക്ക അറോറ, പ്രേരണാ മൽഹോത്ര, സൊണാലി ചിതാൽക്കർ എന്നിവർ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഇംഗ്ലീഷിൽ പുറത്തിറങ്ങിയ ഈ പുസ്തകം. ഗ്രന്ഥകാരനും പ്രസാധകനുമായ ഷാബു പ്രസാദാണ് പുസ്തകത്തിന്റെ പരിഭാഷ നടത്തിയിരിക്കുന്നത്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകനായ ജെ. ഗോപീകൃഷ്ണനാണ്. https://vedabooks.in/products/history/ എന്ന സൈറ്റിലൂടെ പുസ്തകം വാങ്ങുവാൻ സാധിക്കും.
Comments