അബുദാബി: യുഎഇയിൽ വർധിച്ചുവരുന്ന ചൂട് കാലാവസ്ഥയിൽ പുറം തൊഴിൽ ചെയ്യുന്ന ജോലിക്കാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യംവെച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പ് ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന് തുടക്കം കുറിച്ചു. ചൂടുകാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യംവെക്കുന്നത്. അഹല്യ ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ അബുദാബി മുനിസിപ്പാലിറ്റി പ്രതിനിധി ഹുമൈദ് അബ്ദുള്ള അൽ മർസൂഖി, അബുദാബി പോലീസ് പ്രതിനിധികളായി ശാഫി അൽ ഹാജിരി ,അലി അൽ മൻസൂരി എന്നിവരും എമിറേറ്റ്സ് റെഡ് ക്രെസെന്റിൽ നിന്നും എസ്വ അൽ കെത്വാരി , സമ അബു അലൂല തൗഫീഖ് എന്നിവരും പങ്കെടുത്തു
അബുദാബിയിൽ വിവിധ കമ്പനികളുടെ അൻപതോളം ഹെൽത്ത് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ചടങ്ങിൽ അതിഥികളായി. അഹല്യ ഹോസ്പിറ്റൽ സിഇഒ ഡോക്ടർ വിനോദ് തമ്പി മുഖ്യപ്രഭാഷണം നടത്തി , അഹല്യ ഹോസ്പിറ്റൽ അബുദാബി മെഡിക്കൽ ഡയറക്ടർ ഡോ.സംഗീത ശർമ്മ ,അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, അഡ്മിൻ മാനേജർ ഉമേഷ് ചന്ദ്രൻ ,ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Comments