തൃശൂര്‍: തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് സാമൂഹ്യവിരുദ്ധര്‍. ചെറുതുരുത്തി ഖണ്ഡ് സഹകാര്യവാഹ് ബിബീഷിന്റേയും സഹോദരന് അനീഷിന്റേയും വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് സാമുഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. നാല് ബൈക്കുകള്‍ക്കാണ് തീയിട്ടത്.
ഒരു ബൈക്ക് പൂര്‍ണ്ണമായും 3 വണ്ടികള്‍ ഭാഗികമായും കത്തി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പെട്രോള്‍ ഒഴിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് തീപിടിച്ചില്ല. ഇന്നു പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments