ശ്രീനഗർ: പുൽവാമയിൽ ഭീകരൻ പിടിയിലായി. അൽബാദർ എന്ന തീവ്രവാദ സംഘടനയിലെ ഭീകരനാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒരു പിസ്റ്റളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ളവയാണ് ഭീകരനിൽ നിന്ന് കണ്ടെടുത്തത്.
അവന്തിപ്പോര പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ പിടികൂടിയത്.
ഷോപ്പിയാനിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ് ഭീകരൻ. അതേസമയം തെക്കൻ കശ്മീർ ജില്ലയിലെ ബെയ്ഗുണ്ടിൽ ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പ്രദേശത്ത് ചെക്ക് പോയിന്റ് സ്ഥാപിച്ചതായി പോലീസ് വ്യക്തമാക്കി.
Comments