ഉത്തരാഖണ്ഡ് : കാർ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാമനഗരയിലെ ധേല നദിയിലാണ് പുലർച്ചയോടെ അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരെല്ലാം പഞ്ചാബിൽ നിന്നുള്ളവരാണ് .
അപകട സ്ഥലത്ത് ഉത്തരാഖണ്ഡ് പോലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും, അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
കാർ അമിതവേഗതയിൽ പുലർച്ചെ എർട്ടിഗ കോർബറ്റിലേക്ക് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ കാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് കാർ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയും ഒലിച്ചു പോവുകയുമായിരുന്നു.
മുൻപും ഇവിടെ ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ പുഴയിൽ പാലം നിർമിക്കുന്നത് സംബന്ധിച്ച് ഭരണ സമിതിയിൽ ചർച്ചകൾ നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Comments