ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല.
പാക് അധീന കശ്മീരിന് സമീപമായിരുന്നു ഭൂചലനം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. ജമ്മു കശ്മീരിന്റെ മുഴുവൻ മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂചലനത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Comments